ഡൽഹി: ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടന്ന 4 പേരുടെ മേല് ട്രക്ക് പാഞ്ഞുകയറി ദാരുണാന്ത്യം. രണ്ടു പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലെത്തിച്ചതിനു ശേഷവും മരിച്ചു. പ്രഥമശുശ്രൂഷയ്ക്കിടെ നാലാമൻ മരിച്ചു.
അപകടത്തിൽപ്പെട്ട വാഹനം കണ്ടെത്താൻ ഡൽഹി പോലീസ് നിരവധി സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ നിരവധി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഡ്രൈവർ അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുകയായിരുന്നെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആർ സത്യസുന്ദരം പറഞ്ഞു.പരിക്കേറ്റ നാലുപേരിൽ ഒരാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചതായും മറ്റൊരാൾ ചികിത്സയ്ക്കിടെ മരിച്ചതായും ഡിസിപി പറഞ്ഞു.
നൈ സീമാപുരി സ്വദേശികളായ കരീം (52), ഛോട്ടേ ഖാൻ (25), ഷാ ആലം (38), ഉത്തർപ്രദേശിലെ സാഹിബാബാദിലെ ഷാലിമാർ ഗാർഡനിൽ നിന്നുള്ള രാഹുൽ (45) എന്നിവരണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ സാഹിബാബാദ് സ്വദേശി മനീഷ് (16), താഹിർപൂർ സ്വദേശി പ്രദീപ് (30) എന്നിവർക്കാണ് പരിക്കേറ്റതെന്ന് അദ്ദേഹം പറഞ്ഞു. വാഹനത്തെയും ഡ്രൈവറെയും കണ്ടെത്താൻ നിരവധി സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക