രുചിയോടൊപ്പം തന്നെ ധാരാളം പോഷകങ്ങളും അടങ്ങിയ ഒരു ഫലമാണ് സീതപ്പഴം, ഇതിനെ കസ്റ്റഡ് ആപ്പിൾ എന്നും പറയാറുണ്ട്. പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ പേശികളുടെ ബലഹീനത ഇല്ലാതാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സീതപ്പഴം സഹായിക്കും.
കുറഞ്ഞ ജിഐ (ഗ്ലൈസെമിക് ഇന്‍ഡക്സ്) ഭക്ഷണമായതിനാൽ ഇത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ ഇത് നിയന്ത്രിക്കും. ഇതിൽ അടകിയിരിക്കുന്ന പോളിഫിനോളിക് ആന്റിഓക്സിഡന്റുകള്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനവും ഗ്ലൂക്കോസ് ആഗിരണവും വളരെയധികം വര്‍ദ്ധിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിൽ വിറ്റാമിന്‍ സി ഉള്ളതിനാല്‍ അതും പ്രമേഹത്തെ നിയന്ത്രിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക