ബോളിവുഡ് ചിത്രം ഛുപ് നാളെ മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ എത്തും.കേരളത്തിലാകെ 65 സ്ക്രീനുകളാണ് ചിത്രത്തിന് . ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ ആര് ബല്കിയാണ്ചിത്രത്തിന്റെ സംവിധായകൻ. ഒരു ത്രില്ലര്‍ ചിത്രം ബല്‍കി ആദ്യമായാണ് സംവിധാനം ചെയ്യുന്നത്
റിലീസിന് മുന്നോടിയായി 20 ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നടത്തിയ പ്രിവ്യൂവിലൂടെ മികച്ച അഭിപ്രായം നേടിയ സിനിമയാണ് ഛുപ് . നിരൂപകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പകരം സാധാരണ പ്രേക്ഷകര്‍ക്കാണ് ചിത്രം ആദ്യം കാണാന്‍ അണിയറക്കാര്‍ അവസരം ഒരുക്കിയത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക