വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ പ്രേക്ഷക പ്രീതിനേടി മുന്നേറുകയാണ്. ചിത്രത്തിൽ ആറാട്ടുപുഴ വേലായുധ പണിക്കരായി അഭിനയിച്ചത് സിജു വിത്സണ് ആണ്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിൽ മുൻനിര നായകന്മാരെ അഭിനയിപ്പിക്കാത്തതിന് എതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു .
വേലായുധ പണിക്കരായുള്ള സിജുവിന്റെ പ്രകടനം ഏറെ പ്രശംസ നേടികൊടുത്തിരുന്നു. ഇപ്പോഴിതാ വേലായുധ പണിക്കരാകാൻ സിജു നടത്തിയ പരിശ്രമങ്ങൾ എത്രത്തോളമാണെന്ന് തെളിയിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് വിനയൻ.
ആയോധന കലകൾ പരിശീലിക്കുന്ന, കഥാപാത്രത്തിനായി ശരീരം മാറ്റിയെടുക്കുന്ന സിജുവിനെ വീഡിയോയിൽ കാണാം. കടുപ്പമേറിയ വ്യായാമ മുറകളാണ് സിജു നടത്തുന്നത്. സിജു ഏറെ കഠിനാധ്വാനം ചെയ്തിട്ടുണ്ട് വേലായുധപ്പണിക്കരെന്ന പോരാളിയായി മേക്കോവർ നടത്താൻ. ആ മേക്കോവറിന്റെ ചില ദൃശ്യങ്ങളാണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം വിനയൻ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക