നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം ജൂണ്‍ 9 ന് മഹാബലിപുരത്തെ ആഡംബര ഹോട്ടലിൽ വെച്ചായിരുന്നു. സോഷ്യല്‍ മീഡിയയി ഇത്രയും ശ്രദ്ധനേടിയ മറ്റൊരു വിവാഹം ഇല്ലതന്നെ.
വിവാഹത്തിന്റെ വീഡിയോ അവകാശം ഒടിടി വമ്പന്‍ ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരുന്നു. പ്രമുഖ സംവിധായകന് ഗൗതം വസുദേവ് മേനോന് ആണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് .
താന്‍ ചിത്രീകരിച്ചിരിക്കുന്നത് കേവലം ഒരു വിവാഹ വീഡിയോ അല്ലെന്നും മറിച്ച് നയന്‍താരയുടെ ജീവിതം തന്നെയാണെന്നും ഗൗതം മേനോന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക