തിളങ്ങുന്ന ചർമ്മം ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല . എന്നാൽ നല്ല തിളങ്ങുന്ന ചർമ്മത്തിനായി കഞ്ഞിവെള്ളം കൊണ്ടൊരു തയ്യാറാക്കിയാലോ?
കഞ്ഞിവെള്ളം, കറ്റാർവാഴ, വൈറ്റമിൻ സി ഓയിൽ എന്നിവയാണ് ഇതിന് വേണ്ടത്. വീട്ടിൽ ചോറുണ്ടാക്കുമ്പോൾ ബാക്കി വരുന്ന കഞ്ഞിവെളളം ഉപയോഗിച്ചാൽ മതിയാകും. അത് പുളിപ്പിച്ചതാണെങ്കിൽ കുറച്ച് കൂടി നല്ലത്.
ഫേഷ്യൽ തയ്യാറാക്കുന്ന വിധം-
പുളിച്ച കഞ്ഞിവെള്ളത്തിൽ കറ്റാർവാഴ ജെല്ല് ചേർത്തിളക്കണം. ഇതിലേക്ക് വൈറ്റമിൻ ഇ ക്യാപ്സ്യൂളും പൊട്ടിച്ച് ചേർത്ത് ഇളക്കണം. ക്രീം ആകുന്നത് വരെ ഇവ മിക്സ് ചെയ്യണം. ഫ്രിഡ്ജിൽ വെച്ചോ അല്ലാതെയോ ഇവ ഉപയോഗിക്കാം. മിശ്രിതം മുഖത്ത് പുരട്ടുന്നതിന് മുൻപ് നന്നായി കഴുകണം. മുഖം വൃത്തിയായി തുടച്ച ശേഷം ഈ ക്രീം വെച്ച് മസാജ് ചെയ്യാം. അൽപനേരം മസാജ് ചെയ്ത് മുഖം കഴുകാം. കാര പോലുള്ള പ്രശ്നങ്ങളുണ്ടെങ്കിൽ മുഖത്ത് ആദ്യം ആവി പിടിയ്ക്കുക. പിന്നീട് ഐസ് മസാജ് ചെയ്ത ശേഷം ഈ മിശ്രിതം ചേർത്ത് മസാജ് ചെയ്യുന്നതാണ് കൂടുതൽ നല്ലത്. കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ മുഖവും തിളങ്ങും.. കണ്ണാടി പോലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക