ശരീരത്തിന്റെ ബാക്കി ഉള്ള ഭാഗങ്ങൾ ഫിറ്റ് ആയിരുന്നാലും കുടവയർ കാരണം ബുദ്ധിമുട്ടുന്ന നിരവധി പുരുഷന്മാരുണ്ട്. കൊഴുപ്പ് കുറഞ്ഞ എന്നാൽ മറ്റു പോഷകങ്ങൾ കൂടുതലടങ്ങിയ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നമുക്ക് ആരോഗ്യപ്രദമായ രീതിയിൽ ഇനി ശരീരഭാരം കുറയ്ക്കാം, അവ എന്തൊക്കെയാണെന്ന് നോക്കാം.
സോയാബീൻ
സോയാബീനിൽ ശരീരത്തിനാവശ്യമായ പ്രോടീൻ ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുള്ളതിനാൽ നമുക്ക് ഹെൽത്തി ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
മുട്ട
മുട്ട മികച്ച ഒരു പ്രോടീൻ സ്രോതസ്സ് ആണ്. പ്രധാന ഭക്ഷണങ്ങളുടെ അളവ് കുറച്ച് പകരം മുട്ട ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് നല്ലതാണ്. മാത്രവുമല്ല പ്രോടീൻ സമ്പുഷ്ടമായതിനാൽ ദീർഘനേരം വയർ നിറഞ്ഞ പ്രതീതിയും മുട്ട നൽകുന്നു.
മത്സ്യവും മാംസവും
കൊഴുപ്പ് കുറഞ്ഞ മത്സ്യവും മാംസവും നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഗ്രെലിൻ വിശപ്പ് ഉണ്ടാക്കുന്ന ഹോർമോണിനെ അമർത്തി വയ്ക്കും.
ഇലക്കറികൾ
കലോറി കുറവുള്ള ഇലക്കറികൾ ഫൈബർ സമൃദ്ധമായതിനാൽ വയർ ഏറെ നേരം നിറഞ്ഞ പ്രതീതി നൽകി വിശപ്പിനെ കുറയ്ക്കുന്നു.
ഡാർക്ക് ചോക്ലറ്റ്
അമിതമായ ഭക്ഷണം കഴിക്കാനുള്ള ത്വര ഉണ്ടാകുമ്പോൾ ഒരു ചെറിയ കഷ്ണം ഡാർക്ക് ചോക്കലേറ്റ് കഴിക്കുന്നത് വിശപ്പ് അകറ്റാൻ സഹായിക്കും. എന്നാൽ ഇത് അമിതമാകരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക