പല ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് വിയർപ്പു നാറ്റം. എത്ര തന്നെ ശുചിത്വം പാലിച്ചാലും ശരീര ദുർഗന്ധം ചിലരെ വിട്ടകലുകയില്ല, ഹോര്‍മോണുകള്‍, ഭക്ഷണ ശീലങ്ങള്‍, അണുബാധകള്‍, മരുന്നുകള്‍, അല്ലെങ്കില്‍ പ്രമേഹം പോലുള്ള അടിസ്ഥാന അവസ്ഥകള്‍ എന്നിവ കാരണവും ശരീരത്തിൽ ദുർഗന്ധം ഉണ്ടാകുന്നു.
കുളിക്കുന്ന വെള്ളത്തില്‍ ഏതെങ്കിലും വാസനത്തൈലം ചേര്‍ക്കുക. അവസാനത്തെ കപ്പ് ശരീരത്തില്‍ ഒഴിക്കുമ്പോള്‍ അതിലാണ് വാസനത്തൈലം ചേര്‍ക്കേണ്ടത്. ഇത് ശരീരത്തിന് കൂളിങ് ഇഫക്റ്റ് സമ്മാനിക്കും.
ഒരു ടീസ്പൂണ്‍ സ്ഫടികക്കാരം എന്നിവയും കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാവുന്നതാണ്.
ബേക്കിംങ് സോഡ പേസ്റ്റ് രൂപത്തിലാക്കി ശരീരം കൂടുതല്‍ വിയര്‍ക്കുന്ന ഭാഗങ്ങളില്‍ പുരട്ടുക. ശരീര ദുര്‍ഗന്ധം അകറ്റാന്‍ ബേക്കിങ് സോഡ ഗുണം ചെയ്യും.
വിയര്‍പ്പു കൂടുതലുള്ള ശരീരഭാഗങ്ങളില്‍ ഉരുളക്കിഴങ്ങ് മുറിച്ച് ഉരസുന്നത് ദുർഗന്ധം അകറ്റാൻ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക