ഔഷധ ഗുണങ്ങളാൽ സമ്പന്നമായ ഒരു സസ്യമാണ് തുളസി. നമുക്ക് സാധാരണയായി വരുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കുമുള്ള മരുന്ന് തുളസിയിലുണ്ട്. ആരോഗ്യകാര്യം സംരക്ഷിക്കുന്നത് പോലെ തന്നെ തുളസി നമ്മുടെ സൗന്ദര്യം വർധിപ്പിക്കാനും വളരെ നല്ലതാണ്. തുളസി കൊണ്ട് എങ്ങനെ ഫേസ് പാക്ക് തയ്യാറാക്കാം എന്ന് നോക്കാം.
ഒരു ടേബിൾ സ്പൂൺ തുളസി നീരും ഒരു ടീസ്പൂൺ ചന്ദനപ്പൊടിയും ചേർത്ത് കുഴമ്പാക്കി മുഖത്ത് പുരട്ടുക. ഇത് ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ആവർത്തിക്കുക. ഇങ്ങനെ ചെയുന്നത് മുഖചർമ്മത്തിലെ കലകൾ മാറി നിറം വയ്ക്കാൻ സഹായിക്കും. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ആവശ്യമെങ്കിൽ ഇത് ലേപനം ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക