കഴുത്തില്‍ പാമ്പിനെ ഇട്ട് ഇന്‍സ്റ്റാഗ്രാം റീല്‍ വീഡിയോ ചെയ്ത സന്യാസി പാമ്പു കടിയേറ്റ് മരിച്ചു. 55കാരനായ ബജ്രംഗി സാധുവാണ് മരിച്ചത് .
വീഡിയോയ്ക്ക് പോസ് ചെയ്യുന്നതിനിടെയാണ് സന്യാസിക്ക് കടിയേറ്റത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.ഉന്നാവോ ജില്ലയിലാണ് സംഭവം. പാമ്പ് കടിയേറ്റു എന്ന് തിരിച്ചറിഞ്ഞ സന്യാസി ബഹളം കൂട്ടി.
ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലക്നൗവിലെ കിങ് ജോര്‍ജ്സ് മെഡിക്കല്‍ സര്‍വകലാശാലയിലേക്കും കൊണ്ടുപോവുകയായിരുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക