ഭർത്താവിനെ തേടിയെത്തിയ മുൻ കാമുകിയുമായി ഭർത്താവിന്റെ വിവാഹം നടത്തിക്കൊടുത്തിരിക്കുയാണ് ആന്ധ്രാപ്രദേശ് കാരിയായ യുവതി. ടിക് ടോക് താരമായ കല്യാണിനാണ് ഭാര്യ വിമല, കാമുകിയുമായി രണ്ടാമതും വിവാഹം നടത്തിക്കൊടുത്തത്.
ടിക്ക്ടോക്കിലൂടെ തന്നെ പരിചയപ്പെട്ട് വിവാഹം കഴിച്ചവരാണ് കല്യാണും വിമലയും. ഇരുവരും സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. ഇതിനിടെയാണ് വിശാഖപട്ടണം സ്വദേശിനിയും കല്യാണിന്റെ മുൻ കാമുകിയുമായ നിത്യശ്രീ വിമലയെ അന്വേഷിച്ച് എത്തിയത്. ചില പ്രശ്നങ്ങൾ കാരണം വേർപിരിഞ്ഞതാണെന്നും കല്യാണിനെ മറക്കാൻ സാധിക്കില്ലെന്നും നിത്യശ്രീ അറിയിച്ചതോടെയാണ് വിമല വിവാഹം നടത്തിക്കൊടുത്തത്.
കഴിഞ്ഞ ദിവസം ഡക്കിളിയിലെ ക്ഷേത്രത്തിൽ വച്ച് കല്യാണും നിത്യശ്രീയും വിവാഹിതരായി. വിവാഹത്തിന് എല്ലാകാര്യങ്ങൾക്കും മുന്നിൽ നിന്നത് വിമല തന്നെയായിരുന്നു. മൂന്നു പേരും ഒന്നിച്ച് ജീവിക്കാനാണ് ഇവരുടെ തീരുമാനം. വിവാഹത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക