പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ചന്തുനാഥ്. ‘ഇനി ഉത്തരം’ എന്ന സിനിമയാണ് താരത്തിന്റേതായി ഉടൻ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പരാജയങ്ങൾ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് ചന്തു നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
“തോല്‍വികളെ എങ്ങനെ നേരിടണം എന്ന് ഞാന്‍ കണ്ട് പഠിച്ചത് ലാലേട്ടനില്‍ നിന്നാണ്. സിനിമയില്‍ വരുന്ന പരാജയങ്ങളെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് വളരെ പേഴ്സണല്‍ ആയി തന്നെ സംസാരിച്ചിട്ടുണ്ട്… അദ്ദേഹം അതിനെ കുറിച്ച് ഒന്നും അധികം ചിന്തിക്കാറേ ഇല്ല. ആ തോല്‍വികള്‍ ഒന്നും അദ്ദേഹത്തെ ബാധിച്ചിട്ടേ ഇല്ല. കാരണം ഇതെല്ലാം ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. അത് അദ്ദേഹത്തിന് നന്നായി അറിയാം.. ചിലപ്പോള്‍ നിര്‍മ്മാതാക്കളെ കുറിച്ച് ഓര്‍ക്കുന്നുണ്ടായിരിക്കും പക്ഷേ, അതൊന്നും ലാലേട്ടനെ ബാധിക്കുന്നേയില്ല.. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യവും അതാണ്.. അഭിനയിച്ച സിനിമകള്‍ എല്ലാം വിജയിക്കണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യം ഒന്നും അല്ല.
ഈ സിനിമയ്ക്കും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ഒരു വലിയ വിജയം ആണ്.. പക്ഷേ മറിച്ച് സംഭവിച്ചാല്‍ അത് ഏറ്റെടുക്കാനും ഞങ്ങള്‍ ബാധ്യസ്ഥരാണ്. പല സിനിമകളും എന്റെ പ്രാര്‍ത്ഥനകളാണ്. എന്നാലും കയറി വരുമ്പോള്‍ എവിടെ നിന്നെങ്കിലും ചവിട്ട് കിട്ടുമ്പോള്‍ എനിക്ക് അറിയാന്‍ സാധിക്കും. അപ്പോഴും എനിക്ക് കഴിവുള്ളത് കൊണ്ട് തന്നെയാണ് ചിലര്‍ തന്നെ തഴയാന്‍ ശ്രമിക്കുന്നത് എന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.
എന്നെ വളര്‍ത്തിക്കൊണ്ട് വന്നാല്‍ ആര്‍ക്കോ ഭീഷണി ആണ്. ചുമ്മാതെ ആണെങ്കിലും ആ വിശ്വാസത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്.” ചന്തുനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക