തികച്ചും ആരോഗ്യവാനായ ആളുകൾ പോലും പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ച് മരണമടഞ്ഞു എന്ന് കേൾക്കുമ്പോൾ നമ്മുടെയെല്ലാം ഉള്ളിൽ ഒരു ഭീതി നിറയാറുണ്ട്. ഫിറ്റ്നസ് കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കുന്ന നിരവധി സൂപ്പർ താരങ്ങൾ പോലും ഈയിടെ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം മൂലം മരണപ്പെട്ടിട്ടുണ്ട്. ഈ ഒരു അവസ്ഥയിൽ ഹൃദയാഘാതത്തിനുള്ള എന്തെങ്കിലും സാധ്യതകൾ നമുക്കും ഉണ്ടോ എന്നറിയേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി നാം രാവിലെ ഉറക്കമുണർന്ന ഉടനെ ചില ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇവ ഉണ്ടെങ്കിൽ ഹൃദയാഘാതത്തിനുള്ള ഒരു വിദൂര സാധ്യത നിങ്ങൾക്കുണ്ടെന്ന് മനസിലാക്കാം. അവ എന്താണെന്ന് നോക്കാം.
ഹൃദയാഘാതത്തിന്റെ സാധാരണമായ ഒരു ലക്ഷണമാണ് അമിത വിയർപ്പ്. ശൈത്യകാലത്തും മഴക്കാലത്തുമൊക്കെ രാവിലെ എഴുന്നേൽക്കുന്ന സമയത്ത് അസാധാരണമായ രീതിയിൽ വിയർക്കുന്നുണ്ടെങ്കിൽ അത് നിസാരമായി കാണരുത്. രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടായി, രക്തചംക്രമണം ശരിയായി നടക്കാതെ വരുമ്പോഴാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നത്. ഈ ഘട്ടത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടും. ഇതാണ് ശരീരം വിയര്‍ക്കാന്‍ ഇടയാക്കുന്നത്. ഇങ്ങനെ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടുക.
രാവിലെ എഴുന്നേറ്റ ഉടൻ ഛർദ്ദിക്കാൻ ഉള്ള തോന്നൽ ഉണ്ടാകുന്നത് ഇതിന്റെ മറ്റൊരു ലക്ഷണമാണ്. ദഹനപ്രശ്നവും അസിഡിറ്റിയും മൂലമാണ് രാവിലെ എഴുന്നേൽക്കുന്ന സമയത്ത് ഓക്കാനം അനുഭവപ്പെടാൻ കാരണം. എന്നാല്‍ ഇതിനൊപ്പം കലശലായ ഛര്‍ദ്ദി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഹൃദയാഘാത ലക്ഷണമായി കണക്കാക്കണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക