ദിവസവും നാരങ്ങാവെള്ളം കുടിച്ചാൽ ശരീരത്തിന് എന്തെങ്കിലും ഗുണം ഉണ്ടോ. ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. എന്തൊക്കെയാണ് നാരങ്ങായിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ എന്നറിയാം.
രാവിലെ നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. പോഷകങ്ങൾ, വിറ്റമിൻ സി, ബി- കോംപ്ലക്സ് വിറ്റമിൻസ്, കാത്സിയം, മഗ്നീഷിയം,അയേണ്‍, ഫൈബർ എന്നിവ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.
നാരങ്ങയിൽ ആപ്പിളിനെക്കാളും മുന്തിരിയേക്കാളും പോട്ടാസ്സിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥിരമായി കുടിക്കുന്നവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കുറച്ചുദിവസങ്ങൾക്കകം തന്നെ തിരിച്ചറിയാനാകും. ചില ഗുണങ്ങള്‍ ഇവിടെ അറിയാം
നാരങ്ങായിൽ ധാരാളമടങ്ങിയിരിക്കുന്ന വൈറ്റമിൻ സി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ജലദോഷം, പനി, തൊണ്ടവേദന, ചുമ എന്നിവയിൽ നിന്നു സംരക്ഷണം നൽകാനും ഇതു സഹായിക്കുമെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക