ഒന്നോ രണ്ടോ ദിവസം ആയിരുന്നാൽ പോലും നാരങ്ങ ഫ്രിഡ്ജിന്റെ അകത്ത് വച്ചാൽഅതിന്റെ തോൽ ചുക്കി ചുളിഞ്ഞ് പോകാറുണ്ട്. കുറച്ച് അധികം നാരങ്ങ വാങ്ങിയാൽ അത്കേടാകാതെ കുറച്ച് നാൾ സൂക്ഷിക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. നാരങ്ങഇങ്ങനെ ചുക്കി ചുളിഞ്ഞ് പോയാൽ പിന്നെ അതിൽ നിന്നും നീര് പിഴിഞ്ഞ് എടുക്കാനുംസാധിക്കില്ല. എന്നാൽ ഇത്തരത്തിൽ നാരങ്ങ ഉണങ്ങി പോകാതെ ഇരിക്കാൻ ഒരു ട്രിക്ക്നോക്കാം.
നാരങ്ങകൾ ഓരോന്നായി എടുത്ത് ചെറിയ കഷ്ണം ന്യൂസ് പേപ്പറിനകത്ത് പൊതിഞ്ഞുപ്രത്യേകം പ്രത്യേകം ഫ്രിഡ്ജിനുള്ളിൽ വയ്ക്കുക. ഏറെ നാൾ കേടാകാതെ ഇരിക്കും.
പിഴിയുന്നതിന് മുമ്പ് നാരങ്ങ എടുത്ത് ചെറു ചൂട് വെള്ളത്തിൽ അല്പം നേരം ഇട്ടതിന് ശേഷം പിഴിഞ്ഞാൽ പരമാവധി നീര് അതിൽ നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക