ചൂട് കാലമായാൽ നമ്മളെ ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രശ്നമാണ് ചൂടുകുരു. കുട്ടികളോ മുതിർന്നവരോ എന്നില്ലാതെ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണിത്. ഇതിനായി ഒരു വളരെ എളുപ്പമുള്ള ഒരു പോംവഴി പരിചയപ്പെടാം.
ഒരു തേങ്ങ ചിരകി അതിൽ നിന്നും പാൽ പിഴിഞ്ഞ് എടുത്തതിന് ശേഷം തേങ്ങാപ്പാൽ ഫ്രിഡ്ജിൽ വച്ച് നന്നായി തണുപ്പിച്ചതിന് ശേഷം ചൂടുകുരു ഉള്ള ഭാഗങ്ങളിൽ ലേപനം ചെയ്ത് കൊടുക്കാം.
ചൂടുകുരുവിന് പുറമെ ചൂട് കാലത്ത് ശരീരത്തിൽ ഉണ്ടാകുന്ന റാഷസ്, സ്ത്രീകൾക്ക് ബ്രാ ലൈനിൽ വരുന്ന ചൊറിച്ചിലുകളും പാടും എല്ലാം ഇത് ഇട്ടാൽ മാറും.
ഇതിലേക്ക് അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തിട്ടാൽ വെയിൽ അടിച്ചുള്ള സൺ ടാൻ മാറിക്കിട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക