പലപ്പോഴും നമുക്ക് പറ്റുന്ന അബദ്ധമാണ് നാം ഉണ്ടാക്കുന്ന വിഭങ്ങളിൽ ഉപ്പ് കൂടിപ്പോകുക എന്നത്. എന്നാൽ ഇത്തരത്തിൽ അബദ്ധം പറ്റിയാൽ കറി മുഴുവനായും പാഴാക്കാതെ എങ്ങനെ പെർഫെക്റ്റ് ആക്കാം എന്ന് നോക്കാം.
ഒഴിച്ച് കറികളിൽ ആണ് ഉപ്പു കൂടി പോകുന്നതെങ്കിൽ ഒരു ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കറിയിലേക്ക് ചേർത്ത് ഒരു അഞ്ച് ആറ് മിനുട്ട് തിളപ്പിക്കുക. അതിന് ശേഷം ഉരുളക്കിഴങ്ങ് എടുത്ത് മാറ്റാം. അധികമുള്ള ഉപ്പ് കിഴങ്ങ് വലിച്ചെടുക്കും.
മീൻ, ഇറച്ചി തുടങ്ങിയവ പൊരിക്കാനുള്ള മസാലയിൽ ഉപ്പ് അധികമായാൽ പൊരിക്കുന്ന സമയത്ത് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്താൽ മതിയാകും. ഉപ്പ് ബാലൻസ് ആകും.
ഡ്രൈ മസാലകൾ ആയിട്ടുള്ള ചിക്കൻ റോസ്റ്റ്, എഗ്ഗ് റോസ്റ്റ് തുടങ്ങിയവയിൽ ഉപ്പ് കൂടിയാൽ അതിലേക്ക് അൽപ്പം ഫ്രഷ് ക്രീം ചേർത്ത് കൊടുക്കുക.
വെള്ളം ചേർക്കാതെ തയ്യറാക്കുന്ന ചന മസാല, തോരൻ മുതലായവയിൽ ഉപ്പ് കൂടിയാൽ കുറച്ച് നാരങ്ങാനീര് ചേർത്താൽ മതി.
ചിക്കൻ കറി, മീൻ കറി, ഇറച്ചി കറി എന്നിവയിൽ ഉപ്പ് കൂടിയാൽ ആട്ട മാവ് ചെറിയ ഉരുളകളാക്കി കറിയിലേക്ക് ചേർത്ത് അഞ്ച് മിനിറ്റ് തിളപ്പിച്ചതിന് ശേഷം എടുത്തു മാറ്റുക. ഉപ്പ് ബാലൻസ് ആകും.
അവിയലിൽ ഉപ്പ് അധികമായാൽ ഒന്നോ രണ്ടോ സ്പൂൺ തൈര് ചേർക്കുക.
ഫ്രെയ്ഡ് റൈസ്, ബിരിയാണി എന്നിവയിൽ ഉപ്പ് കൂടിയാൽ അൽപ്പം സവാള ഉപ്പിടാതെ മൊരിച്ച് അതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്ത് 5 മിനിട്ടിന് ശേഷം വിളംബാം .
ഉപ്പുമാവിൽ ഉപ്പ് കൂടിയാൽ അൽപ്പം തേങ്ങാപ്പാൽ ചേർക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക