ഷീല
ഒരു നായകനൊപ്പം തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ചതിനാണ് ഷീലയ്ക്ക് ഗിന്നസ് റെക്കോര്‍ഡാണ് ലഭിച്ചത്. പ്രേം നസീറിന്റെ നായികയായി 107 ചിത്രങ്ങളിലാണ് ഷീല അഭിനയിച്ചത്.
മോഹൻലാൽ
മൂന്ന് തവണയാണ് മോഹൻലാൽ ഗിന്നസ് റെക്കോർഡിന് അർഹനായത്.
1 മോഹൻലാൽ നേതൃത്വം നല്കുന്ന ലാല്‍ കെയര്‍സ് എന്ന ആരാധകരുടെ ചാരിറ്റി സംഘടന ലോകത്തെ ഏറ്റവും വലിയ ചാരിറ്റി ബോക്സ് നിര്‍മ്മിച്ചപ്പോൾ.
2 പുലിമുരുകന്റെ ത്രീഡി വേര്‍ഷന്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടപ്പോൾ.
3 സംവിധായകന് ബ്ലസി സംവിധാനം ചെയ്ത 100 ഇയേഴ്സ് ഓഫ് ക്രിസ്റ്റോസ്റ്റം എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നല്കിയപ്പോൾ.
ഗിന്നസ് പക്രു
രണ്ടു തവണയാണ് ഗിന്നസ് പക്രു ഗിന്നസ് റെക്കോർഡ് നേടിയത്. അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത് പകരുവാണ്. ഒരു മുഴു നീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന് എന്ന നിലയിലായിരുന്നു ആദ്യ റെക്കോർഡ്.
2013ല്‍ കുട്ടീം കോലും എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോര്‍ഡും പക്രു എന്ന അജയകുമാർ സ്വന്തമാക്കി.
ജഗതി ശ്രീകുമാർ
1500ലധികം ചിത്രങ്ങളില്‍ അഭിനയിച്ച ജഗതിക്ക് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിനാണ് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്.
മിഥുൻ രമേശ്
ഏറ്റവും ദൈര്‍ഘ്യമേറിയ റേഡിയോ ഡിജെ മാരത്തണ്‍ അവതരിപ്പിച്ചതിനായിരുന്നു നടനും അവതാരകനുമായ മിഥുന് രമേഷിന് ഗിന്നഡ് റെക്കോര്‍ഡ് ലഭിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക