പ്രായമാകും തോറും നാം നേരിടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് മുഖത്തുണ്ടാകുന്ന ചുളിവുകളും വരകളും. ഇവ മാറ്റാനായി പല വഴികൾ പരീക്ഷിച്ചാലും അവയൊന്നും ഫലം കണ്ടെന്ന് വരില്ല. ഇവയെല്ലാം മാറി മുഖ ചർമ്മത്തിൻന്റെ പ്രായം ഒരു 10 വയസ്സ് കുറയ്ക്കാൻ പറ്റിയ ഒരു ഫേസ് മാസ്ക് തയ്യാറാക്കാം.
ആവശ്യമുള്ള ചേരുവകൾ
മുട്ട വെള്ള- ഒന്ന്
ഫ്ളാക്സ് സീഡ് ജെൽ- രണ്ട് ടേബിൾ സ്പൂൺ
വിറ്റാമിൻ ഇ ക്യാപ്സ്യൂൾ – ഒന്ന്
ഇവ മൂന്നും യോജിപ്പിച്ച് മുഖത്ത് ലേപനം ചെയ്തതിന് ശേഷം 30 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഇത് മുഖത്ത് ഇട്ടിരിക്കുന്ന സമയത്ത് സംസാരിക്കാനോ ചിരിക്കാനോ പാടില്ല. വിപരീത ഫലംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക