അച്ചു വിജയൻ സംവിധാനം ചെയ്യുന്ന വിചിത്രം റിലീസിനൊരുങ്ങുന്നു. ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ചിത്രമാണിത്. ഒക്ടോബര്‍ പതിനാലിന് സിനിമ തീയറ്ററുകളിലെത്തും.
പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം.
ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങി നിരവധി പേര് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖില്‍ രവീന്ദ്രന് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അര്ജുന് ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. അച്ചു വിജയന് തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്.
സൂരജ് രാജ് കോ ഡയറക്ടറായും ആര് അരവിന്ദന് ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് രാധാകൃഷ്ണന്,
പ്രതികരിക്കാൻ ഇവിടെ എഴുതുക