ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്തി രാത്രി വൈകി തിരിച്ചുപോകാന്‍ സാധിക്കാത്തവര്‍ക്ക് പ്രയോജനപ്പെടുന്ന സംവിധാനം വരുന്നു .
വനിതാ – ശിശു വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകളിലും താത്കാലിക താമസ സൗകര്യമൊരുക്കുന്നുണ്ട്. സ്ത്രീകള്‍ക്കായുള്ള ‘എന്റെ കൂട്’ സുരക്ഷിത താമസ കേന്ദ്രങ്ങളിലേക്കും വനിതാ വികസന കോര്‍പ്പറേഷന്റെ ഹോസ്റ്റലുകളിലേക്കും സ്ത്രീകള്‍ക്ക് സുരക്ഷിതമായി എത്തുന്നതിന് സ്ത്രീകള്‍ ഓടിക്കുന്ന ടാക്സികളെയും പദ്ധതിയുമായി ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത് .
ഹോസ്റ്റലുകളുടെ പ്രവര്‍ത്തനത്തിനായി മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ട്. ഓരോ സ്ഥലത്തെയും ഹോസ്റ്റലുകളുടെ വിവരങ്ങള്‍ ആപ്പില്‍നിന്ന് മനസിലാക്കാം. താമസത്തിന് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം.
എന്റെ കൂട് പദ്ധതിയെയും ആപ്പില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ആപ്പില്‍ നോക്കി ബെഡിന്റെ ലഭ്യത, സൗകര്യങ്ങള്‍ തുടങ്ങിയവ മനസിലാക്കുന്നതിന് സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക