അങ്ങാടിപ്പുറം ചെറുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഓരാടംപാലത്ത് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പുഴയിൽ മീൻ പിടിക്കാനെത്തിയ അന്യ സംസ്ഥാന തൊഴിലാളികളായിരുന്നു മൃതദേഹം ആദ്യം കണ്ടത്.
സ്ത്രീകള്‍ക്ക് എല്ലാ നഗരങ്ങളിലും താമസകേന്ദ്രം ഒരുക്കും: വീണാ ജോർജ്
പിന്നീട് പ്രാദേശിക നേതാക്കളെയും പോലീസിനെയും വിവരമറിയിച്ചു. ഇവരെല്ലാം സ്ഥലത്തെത്തുകയും തുടർന്ന് ഫയർഫോഴ്സിനെ അറിയിക്കുകയുമായിരുന്നു.
കോഴിക്കോട് ഡോക്ടറെ മർദ്ദിച്ചതായി പരാതി
മൃതദേഹം കമിഴ്ന്നു കിടക്കുന്ന രീതിയിലായിരുന്നു. മാത്രമല്ല, ദിവസങ്ങളോളം പഴക്കമുള്ള പുരുഷന്റേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് പ്രദേശത്ത് നിന്ന് അടുത്ത സമയങ്ങളിലായി കാണാതായവരെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക