ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ലെന്നും സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നും നടൻ മമ്മൂട്ടി. പുതിയ ചിത്രമായ റോഷാക്കിന്റെ പ്രചാരാണർത്ഥം ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടത്. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്നും മമ്മൂട്ടി വ്യക്തമാക്കി.
സമീപ കാലത്ത് മലയാള സിനിമയിൽ നടന്ന ചില ഇന്റർവ്യൂ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം .
പ്രതികരിക്കാൻ ഇവിടെ എഴുതുക