നിരോധനമേർപ്പെടുത്തി ലഹരി ഉത്പന്നങ്ങളുമായി എഴുപത്തഞ്ച് വയസുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ എക്സൈസ് ഐബിയുടെ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ഇന്ത്യയിലും വരുന്നു പൊതു ചാർജർ ആശയം, ലക്ഷ്യം ഇ-വേസ്റ്റ് കുറയ്ക്കൽ
വിവരത്തിന്റെ അടിസ്ഥാനത്തിൽ മായന്നൂർ ഭാഗങ്ങളിൽ പഴയന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഒ.സജിതയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലായിരുന്നു ഇവരെ പിടികൂടുവാൻ സാധിച്ചത്.
‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതി, ഈ വർഷം മുടക്കുന്നത് നാല് കോടി, ചെറിയ സംരംഭങ്ങൾക്ക് 5% പലിശ സബ്സിഡി
മായന്നൂർ കാവ് മംഗലത്ത് പാടത്തു വിട്ടിൽ 75 വയസ്സുള്ള അംബുജാക്ഷിയുടെ പേരിൽ കേസ് എടുത്തു. ഇവർ കച്ചവടം നടത്തുന്ന വ്യാപാര സ്ഥാപനത്തിൽ നിന്നുമാണ് 12 കിലോയോളം വരുന്ന നിരോധിച്ച പുകയില ഉത്പന്നങ്ങളാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക