കേരളത്തെ പേവിഷ മുക്തമാക്കുക എന്ന റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം ലയൺസ് ക്ലബ്ബ് വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ വളർത്തു മൃഗങ്ങൾക്ക് പേവിഷ ബാധക്ക് എതിരെയുള്ള വാക്സിനേഷൻ സൗജന്യമായി നൽകി. കേരള സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ്, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കുത്തിവയ്പ് നടത്തിയത്.
പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
കുറ്റാനശ്ശേരി വെറ്റിറിനറി സബ് സെന്ററിൽ വച്ച് നടന്ന പരിപാടിയിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റും നൽകി. കുറ്റാനശ്ശേരി പ്രദേശത്തെ നൂറിലധികം വരുന്ന വളർത്തു മൃഗങ്ങളെ വാക്സിനേറ്റ് ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പരമേശ്വരൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു ഡോക്ടർ ഷിബു ജേക്കബ് ആദ്യ ഡോസ് വാക്സിനേഷൻ നൽകി ആദ്യ ഡോസ് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ. ദിലീപ്. പി. വി വാക്സിനേഷന് നേതൃത്ത്വം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക