മലയാള സിനിമയിൽ ഫാഷന്റെയും ടെക്നോളോജിയുടെയും കാര്യത്തിൽ ഏറ്റവും അപ്ഡേറ്റഡ് ആയിട്ടുള്ള നടൻ ആരാണെന്ന ചോദ്യത്തിന് അന്നും ഇന്നും ഒറ്റ ഉത്തരമേ ഉള്ളു. അത് മമ്മൂട്ടിയാണ്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ റോഷോക്കിന്റെ പ്രൊമോഷനുമായി ബന്ധപെട്ടു നൽകിയ അഭിമുഖത്തിൽ തന്റെ ഇഷ്ടങ്ങളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്.
” ഞാനും മാന്യമായ ഒരു തൊഴിലുണ്ടായിരുന്ന ആളാണ്. അത്യാവശ്യം എന്നെ കാണുമ്പോൾ എല്ലാവരും എഴുന്നേൽക്കുകയും ഗുഡ് മോണിങ് പറയുകയുമൊക്കെ ചെയ്തിരുന്നതാണ്.
പക്ഷെ ഇപ്പോൾ നാല് വയസായി കഴിഞ്ഞ പിള്ളേർ പേരാണ് വിളിക്കുന്നത്. മമ്മൂട്ടിയെന്ന് പിള്ളേർ വിളിക്കുന്നത് കേൾക്കുമ്പോൾ നിന്റെ അപ്പന്റെ പ്രായമുണ്ടല്ലോടാ എനിക്ക് എന്ന് ചോദിക്കാൻ തോന്നുമായിരുന്നു. ഇപ്പോൾ എനിക്ക് അങ്ങനെ ചോദിക്കാൻ നാണമാണ്.
അത് കൊണ്ടിപ്പോൾ ഞാൻ അവരുടെ കൂട്ടത്തിലുള്ള ഒരാളായി മാറി. ഇപ്പോൾ അവർ എന്നെ മമ്മൂട്ടിയെന്ന് വിളിക്കുന്നത് തന്നെയാണ് എനിക്കിഷ്ടം. അതുപോലെ തന്നെ എന്നേക്കാൾ സീനിയർ ആയിട്ടുള്ളവർ പോലും എന്നെ മമ്മൂക്ക എന്നാണ് വിളിക്കുന്നത്.
മമ്മൂക്ക എന്നത് എന്റെ പേരായി മാറി. ഇന്നത്തെ പിള്ളേരുടെ ഭ്രാന്തായിരുന്നില്ല എനിക്ക്. ഞാനൊക്കെ ഫുൾ ടൈം അഭിനയിച്ചോണ്ടാണ് നടന്നിരുന്നത്. കാറിനോടുള്ള ഭ്രമം ചെറുപ്പം മുതലുണ്ട്. കാർ കലക്ഷനൊന്നും ഇല്ല. അതൊക്കെ വളരെ എക്സ്പെൻസീവാണ്. എന്റെ പഴയ കാർ കൊടുത്ത് പുതിയത് വാങ്ങുന്നതാണ്.
ക്യാമറയുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. വാങ്ങിയ ആദ്യത്തെ കാറൊന്നും ഇപ്പോൾ എന്റെ കൈയ്യിലില്ല. പഴയത് വിറ്റാണ് പുതിയത് വാങ്ങുന്നത്. ലാലിന്റെ കല്യാണത്തിന് വെച്ച കണ്ണടയാണ് അടുത്തിടെ ബാറോസിന്റെ പൂജയുടെ സമയത്ത് ഞാൻ വെച്ചതും. അതിന്റെ ഒരു സീരിസ് ഓഫ് കളക്ഷനുണ്ട് എന്റെ കൈയ്യിൽ” മമ്മൂട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക