ഇരുന്നൂറോളം മലയാള സിനിമകളിൽ ഹാസ്യനടിയായും സ്വഭാവനടിയായുമൊക്കെ തിളങ്ങിയ താരമാണ് ശ്രീലത നമ്പൂതിരി. ഇപ്പോൾ താരം ടെലിവിഷൻ രംഗത്തും സജീവമാണ്. ഇപ്പോൾ ഫ്ളവേഴ്സ് ടിവിയുടെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ പണ്ടത്തെ സിനിമകളിൽ തീരെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ തരുമ്പോൾ പ്രതികരിക്കുമായിരുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ശ്രീലത മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
” ചില സിനിമകളിൽ വസ്ത്രം കുറച്ചും അഭിനയിച്ചിട്ടുണ്ട്. അക്കാലത്ത് നായികമാരും ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചിട്ടിട്ടുണ്ട്. എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കൂടെ അഭിനയിക്കുന്നവർ ഇതിനേക്കാൾ ചെറിയ വേഷമാണ് ധരിച്ചത്. ഉദയ സ്റ്റുഡിയോയിൽ ഞാൻ അഭിനയിക്കാൻ ചെന്നപ്പോൾ ഒരു ചെറിയ വസ്ത്രം തൂക്കി ഇട്ടിരിക്കുന്നു. മേക്കപ്പ് ഇട്ട് ഡ്രസ് ചെയ്യാൻ പറഞ്ഞു. ഇത് ശ്രീലത ചേച്ചിക്കുള്ള ഡ്രസ് ആണെന്ന് പറഞ്ഞു.
ഇത്ര ചെറുതോ എന്ന് ഞാൻ ചോദിച്ചു. അതിനപ്പുറത്ത് ഒരു ഡ്രസ് ഉണ്ടായിരുന്നു. അത് ഇതിനേക്കാൾ നീളം കുറവാണ് ഞാൻ ചോദിച്ചു അതാർക്കാണെന്ന്. അത് നായിക വിജയശ്രീക്കായിരുന്നു. എന്നാൽ പിന്നെ കുഴപ്പമില്ലെന്ന് ഞാൻ കരുതി. ഇക്കാലത്ത് പലർക്കും ഡ്രസ് തന്നെ ഇല്ല. ഞങ്ങൾക്ക് കുറച്ചു കൂടെ ഉണ്ടായിരുന്നു,” ശ്രീലത നമ്പൂതിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക