ഇന്ന് മിക്കവാറും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് മുഖത്ത് വരുന്ന കറുത്ത പാടുകൾ. ഇത്തരം കറുത്ത പാടുകൾ അകറ്റുന്നതിനായി നിരവധി മാർഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ മുഖത്തുപയോഗിക്കുന്ന വസ്തുക്കൾ വീടുകളിൽ തന്നെ തയ്യാറാക്കുന്ന പാക്കുകൾ ആകുകയാണ് എല്ലായ്പ്പോഴും മികച്ചത് എന്ന് തന്നെ പറയാം.
കുട്ടികളുടെ ചുമ മാറാൻ ചില ടിപ്സ്; വായിക്കൂ
മുഖത്തെ കറുത്ത പാടുകൾ അകറ്റുവാനും വളരെ പെട്ടെന്ന് തന്നെ തിളങ്ങുന്ന മുഖം ലഭിക്കുവാനും നമ്മുടെ വീട്ടിൽ തന്നെ ഒരു സൂത്രമുണ്ട്. എന്താണെന്നോ.. മുഖത്ത് ഉപയോഗിക്കാനാകുന്ന ഏറ്റവും മികച്ച പാക്കുകളിൽ ഒന്നാണ് കോഫീ പൗഡർ ഫേസ് പാക്ക്.
രാത്രി കിടക്കാൻ നേരം ഇത് ഒരു സ്പൂൺ കഴിച്ചാൽ മലബന്ധം പിന്നെ ഉണ്ടാകില്ല; വായിക്കൂ
എന്താണ് ഈ ഫേസ് പാക്കിന്റെ കൂട്ട് എന്നല്ലേ ഇനി അറിയേണ്ടത്. അതിനായി കുറച്ച് കോഫീ പൗഡർ എടുത്തതിനു ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് പഞ്ചസാര ചേർക്കുക. മുഖം സ്ക്രബ്ബ് ചെയ്യുന്നതിന് ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ് പഞ്ചസാര. ഈ കൂട്ടിലേക്ക് അല്പം റോസ് വാട്ടറോ അല്ലെങ്കിൽ തേനോ ചേർക്കുക.
മുഖം വൃത്തിയായി കഴുകിയതിനു ശേഷം കുഴമ്പ് പരുവത്തിലായ മിക്സ് മുഖത്ത് പുരട്ടുക. മുഖത്ത് വെറുതെ തേച്ചു പിടിപ്പിക്കുക മാത്രമല്ല, നന്നായി സ്ക്രബ്ബ് ചെയ്യുവാൻ ശ്രദ്ധിക്കണം. ഏതാണ്ട് പത്ത് മിനിറ്റോളം നന്നായി സ്ക്രബ്ബ് ചെയ്യുക. ശേഷം നല്ല വെള്ളത്തിൽ മുഖം കഴുകുക. നല്ലൊരു ക്ലീൻ അപ്പ് ചെയ്ത ഫലം നിങ്ങൾക്ക് അപ്പോൾ തന്നെ കാണുവാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക