ഭാര്യയ്ക്കും മക്കൾക്കും ജീവനാംശം നൽകാൻ തനിക്ക് വരുമാനമില്ലെന്ന് കാണിച്ച് യുവാവ് നൽകിയ ഹർജിയിൽ തീർപ്പ് കൽപ്പിച്ച് സുപ്രീംകോടതി .
കായികമായി അധ്വാനിച്ചിട്ടാണെങ്കിൽ കൂടി ഭാര്യയ്ക്കും മക്കൾക്കും ഭർത്താവ് ജീവനാംശം നൽകണമെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക വിധി പുറപ്പെടുവിച്ചത്.
സിആർപിസി സെക്ഷൻ 125 സാമൂഹ്യ നീതി നടപ്പിലാക്കാനും സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണം നൽകാനുള്ളതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
‘ശാരീരികമായി മറ്റ് ബുദ്ധിമുട്ടുകൾ ഇല്ലാത്തതുകൊണ്ട് ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്ത കുഞ്ഞിനും ജീവനാംശം നൽകണം’- കോടതി ഉത്തരവിൽ വ്യക്തമാക്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക