വായിലുണ്ടാകുന്ന അണുബാധ ഹൃദയത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട് പല്ലും ഹൃദയവും തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ദന്തസംരക്ഷണം ഉറപ്പാക്കിയില്ലെങ്കില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടുമെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ഗവേഷകർ മുന്നറിയിപ്പ് നൽകി. വായിലുണ്ടാകുന്ന അണുബാധ പെട്ടെന്ന് പ്രതികൂലമായി ബാധിക്കുക ഹൃദയത്തെയായിരിക്കുമെന്നും ഹാര്‍വാഡ് സ്കൂള്‍ ഓഫ് ഡെന്റല്‍ മെഡിസിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫോര്‍സിത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ പറയുന്നു.
ദന്തങ്ങള്‍ വൃത്തിയായി സൂക്ഷിച്ച് അണുബാധ ഒഴിവാക്കിയാല്‍ ഭാവിയിലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനാകുമെന്ന് ഫോര്‍സിത്ത് ഇന്‍സ്റ്റിറ്റിയൂട്ടിലെ എഴുത്തുകാരനും ഗവേഷകനുമായ തോമസ് വാന്‍ ഡിക് പറഞ്ഞു. വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നടത്തിയ പഠനത്തിന്റെയും വിലയിരുത്തലിന്റെയും വെളിച്ചത്തിലാണ് ഗവേഷകര്‍ വായിലുണ്ടാകുന്ന അണുബാധ ഹൃദയത്തെയും ബാധിക്കുമെന്ന നിഗമനത്തിലെത്തിയത്. ഇത്തരം അസുഖങ്ങളുമായെത്തിയ മുതിര്‍ന്നവരെയും യുവാക്കളെയും നിരീക്ഷിച്ചായിരുന്നു പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക