കൊച്ചി: ഐഎസ്എല്ലിന്റെ ഒമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും. കലൂരിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.
നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സ് കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് പുതിയ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 കളിക്കാരെ കേരള ബ്ലാസ്റ്റേഴ്സ് നിലനിർത്തിയപ്പോൾ 12 പേർ പുതുമുഖങ്ങളാണ്. 14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ടീമിലുള്ളത്. ജെസെല്‍ കര്‍ണെയ്റോയുടെ നേതൃത്വത്തിലുള്ള 27 അംഗ ടീമിൽ ഏഴ് മലയാളി താരങ്ങളാണുള്ളത്.
ഇവാൻ വുക്കോമനോവിച്ചിന്റെ പരിശീലനത്തിലാണ് ടീം. കഴിഞ്ഞ തവണ ഈസ്റ്റ് ബംഗാൾ ലീഗിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഐഎസ്എൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്.
പുതിയ ISL പ്ലേഓഫ് ഫോർമാറ്റ്:
എലിമിനേറ്റർ 2: നാലാം സ്ഥാനക്കാരായ ടീം vs അഞ്ചാം സ്ഥാനക്കാരായ ടീം
സെമി ഫൈനൽ 1 ഒന്നാം പാദം: ഒന്നാം സ്ഥാനം നേടിയ ടീം vs (വിജയി – എലിമിനേറ്റർ 2)
സെമി ഫൈനൽ 2 ഒന്നാം പാദം: രണ്ടാം സ്ഥാനം നേടിയ ടീം vs (വിജയി – എലിമിനേറ്റർ 1)
സെമി ഫൈനൽ 1 രണ്ടാം പാദം: (വിജയി – എലിമിനേറ്റർ 2) vs ഒന്നാം സ്ഥാനം നേടിയ ടീം
സെമി ഫൈനൽ 2 രണ്ടാം പാദം: (വിജയി – എലിമിനേറ്റർ 1) രണ്ടാം സ്ഥാനത്തുള്ള ടീമിനെതിരെ
ഫൈനൽ: (വിജയി സെമി-ഫൈനൽ 1) vs (വിന്നർ സെമി-ഫൈനൽ 2)
പ്രതികരിക്കാൻ ഇവിടെ എഴുതുക