ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖത്തെ അമിതമായ രോമവളർച്ച. പി സി ഓ ഡി, പി സി ഓ എസ് രോഗവുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നം കൂടുതലായും കാണുന്നത്. ഹോര്‍മോണുകളിലെ ഏറ്റക്കുറച്ചിലും അമിത രോമവളർച്ചയ്ക്ക് കാരണമാകാറുണ്ട്. ലേസർ പോലത്തെ ആധുനിക ചികിത്സാരീതികൾ നിലവിലുണ്ടെങ്കിലും അതെല്ലാം ഒരുപാട് പണച്ചിലവ് വരുന്നുണ്ട്. ഇത്തരം ചികിത്സകൾ ചെയ്യുന്നതിന് മുമ്പ് വളരെ പ്രകൃതിദത്തമായ രീതിയിൽ അമിത രോമവളർച്ചയെ തടയാൻ സഹായിക്കുന്ന രണ്ട് ഫേസ് മാസ്കുകൾ പരിചയപ്പെടാം.
1. ചെറുനാരങ്ങാനീരും, പനിനീരും, ഗ്ലിസറിനും സമം യോജിപ്പിച്ച് രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് മുഖത്തിലും കഴുത്തിലും പുരട്ടുക. രാവിലെ കഴുകിക്കളഞ്ഞാൽ മതിയാകും.
2. ഒരു ടീസ്പൂൺ കടലപ്പൊടി വെള്ളത്തിൽ കുഴച്ച് രോമമുള്ള ഭാഗങ്ങളിൽ പുരട്ടുക. രണ്ടു മണിക്കൂറിനു ശേഷം കോട്ടൻ തുണി ഉപയോഗിച്ച് 15 മിനിറ്റ് നേരം ആ ഭാഗങ്ങളിൽ ഉരസുക. ശേഷം ചെറിയ ചൂടുവെള്ളത്തിൽ കഴുകിക്കളയാം. ഇങ്ങനെ പതിവായി ചെയ്താൽ അനാവശ്യമായ രോമം വളരുന്നത് ക്രമേണ മാറി കിട്ടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക