നിസാം ബഷീർ സംവിധാനം ചെയ്ത് ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ച വച്ച് മുന്നേറുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’ .ഇപ്പോൾ സോഷ്യൽ മീഡിയയിലും റോഷാക്ക് തരംഗമായിരിക്കുകയാണ് . ഈ അവസരത്തിൽ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളൊരു വീഡിയോയാണ് പുറത്തുവരുന്നത്.
സംവിധായകൻ നിസാം ബഷീർ ഫൈറ്റ് പഠിപ്പിക്കുന്നതാണ് വീഡിയോയിലെ രംഗം. ഒപ്പം മമ്മൂട്ടിയും ഉണ്ട്. നിസാം ബഷീർ ഫൈറ്റ് ചെയ്യുമ്പോൾ മമ്മൂട്ടി നിർദ്ദേശങ്ങൾ കൊടുക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. ‘ഇതിപ്പോ മമ്മൂക്ക ആണല്ലോ ഡയറക്ഷൻ ചെയ്യുന്നത്’, എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക