പലപ്പോഴും ഭക്ഷണപദാർത്ഥങ്ങൾ അടുപ്പിൽ പാകം ചെയ്യാൻ വച്ചതിന് ശേഷം നാം അതേപ്പറ്റി തന്നെ മറന്നു പോകാറുണ്ട്. ഇങ്ങനെ മറന്നു പോകുന്നത് ഒരുപാട് അപകടങ്ങൾ വിളിച്ചു വരുത്തും. പാത്രം കരിഞ്ഞ് പാകം ചെയ്യാൻ വച്ച ആഹാരപദാത്ഥങ്ങൾ പാത്രത്തിൽ ഒട്ടിപ്പിടിക്കുന്നത് സാധാരണമാണ്. ഇത് ഒട്ടും പാടില്ലാതെ തന്നെ ഇളക്കി കളയാൻ ഈ ടിപ്പ് ഒന്ന് പരീക്ഷിച്ച് നോക്കാം.
ആദ്യം തന്നെ കരിഞ്ഞ പാത്രത്തിൽ കരി മൂടുന്ന അത്രയും വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ സോഡാപ്പൊടി ചേർത്ത് 15 മിനിറ്റ് മാറ്റി വയ്ക്കുക. 15 മിനിട്ടിന് ശേഷം ഇത് അടുപ്പത്ത് വച്ച് നന്നായി ചൂടാക്കുക. ഇതിലേക്ക് ഒന്നര സ്പൂൺ വിം ലിക്വിഡ് അല്ലെങ്കിൽ ഏതെങ്കിലും നല്ലൊരു ഡിഷ്വാഷ് ലിക്വിഡ് ഒഴിച്ച് കൊടുക്കുക. ഒപ്പം ഒരു നീളമുള്ള സ്റ്റീൽ തവി ഉപയോഗിച്ച് പതുക്കെ പാത്രത്തിൽ നിന്നും കരിഞ്ഞ് പിടിച്ച അവശിഷ്ടങ്ങൾ കലക്കി ഇളക്കുക. പതുക്കെ കലക്കുമ്പോൾ തന്നെ കരി ഇളകിപ്പോരും. അതിന് ശേഷം വെള്ളം മാറ്റി കളയുമ്പോൾ കരി എല്ലാം പോയിട്ടുണ്ടാകും. അതിന് ശേഷം ഡിഷ്വാഷ് ഉപയോഗിച്ച് ഒന്നുകൂടി കഴുകിയാൽ പാത്രം പുത്തൻ പോലെ ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക