പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന വാർത്തയാണ് ഫിലിപ്പിയൻസിൽ നിന്നും എത്തുന്നത്. ഫിലിപ്പീൻസിലെ കഗയാൻ പ്രവിശ്യയിൽ മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 18 കാരി 78 കാരനെ വിവാഹം ചെയ്തിരിക്കുകയാണ്.
മൂന്ന് വർഷം മുമ്പ് ഒരു അത്താഴ വിരുന്നിൽ വച്ചാണ് റാഷെദ് മംഗകോപ്പ് ആദ്യമായി ഹലീമ അബ്ദുള്ളയെ കാണുന്നത്. അപ്പോൾ ഹലീമയുടെ പ്രായം 15 വയസ്സായിരുന്നു.ഇരുവരും മൂന്നുവർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായതെന്ന് റാഷെദിന്റെ മരുമകൻ ബെൻ പറഞ്ഞു.
റാഷെദ് വിവാഹിതനല്ല. ഹലീമയുടെ ആദ്യപ്രണയം തന്നെ പൂവണിഞ്ഞ സന്തോഷത്തിലാണ്. ഇരുവരും കാർമെൻ ടൗണിലെ പുതിയ വീട്ടിൽ താമസവും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക