ഗയിക അമൃത സുരേഷിന്റെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും മറ്റും സോഷ്യൽ മീഡിയയിൽ വൻചർച്ചകൾക്ക് വഴിവച്ചതാണ്. വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് അമൃതയും ഗോപി സുന്ദറും സന്തോഷത്തോടെ ജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ അമൃതയുടെ അനിയത്തിയും ഗായികയുമായ അഭിരാമി സുരേഷിന്റെ പിറന്നാളിന് അമൃതയും ഗോപിയും ഒരുക്കിയ സർപ്രൈസ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വെറൈറ്റി സർപ്രൈസ് ആണ് അഭിരാമിക്ക് ഇരുവരും നൽകിയത്. ഇന്നലെ ആയിരുന്നു അഭിരാമിയുടെ പിറന്നാൾ.
ആനയും ചെണ്ടമേളവും ആയിരുന്നു ആഘോഷത്തിന്റെ ഹൈലൈറ്റ്. ഹാപ്പി ബർത്ത്ഡേ മൈ ഡിയർ മൂത്തമോളെ’ എന്ന അടിക്കുറിപ്പോടെയാണ് ഗോപി ചിത്രങ്ങൾ പങ്കുവച്ചത്. അമൃതയെയും അഭിരാമിയെയും ഗോപിയെയും കൂടാതെ അമൃതയുടെ മകൾ പപ്പുവും ഇവർക്കൊപ്പം ചിത്രങ്ങളിലുണ്ട്. രാത്രിയിൽ ആയിരുന്നു ആഘോഷം. അഭിരാമിക്ക് സർപ്രൈസയാണ് അമൃതയും ഗോപിയും ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ചത് എന്നാണ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക