പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു പുഷ്പ. അല്ലു അർജുൻ നായകനായി എത്തിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം തന്നെ മികച്ച പ്രകടനമായിരുന്നു മലയാളി താരം ഫഹദ് ഫാസിൽ. ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് അഭിനയിച്ചത്.
എന്നാൽ പുഷ്പ രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിലിന് പകരം ഈ വേഷം ചെയ്യുന്നത് ബോളിവുഡ് താരം അർജുൻ കപൂർ ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഈ അവസരത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നിർമ്മാതാവ് നവീൻ യേർനേനി. പുഷ്പ രണ്ടാം ഭാഗത്തിൽ അർജുൻ കപൂർ ഇല്ലെന്നും ഫഹദ് തന്നെയാകും ഭന്‍വര്‍ സിങ്ങ് ഷെഖാവത്ത് ആയി എത്തുകയെന്നും നവീൻ യേർനേനി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക