വളരെ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നമിത പ്രമോദ് മലയാളികൾക്ക് ഏറെ ഇഷ്ടപെട്ട നടിയാണ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയസൂര്യ നായകനായി നാദിർഷ സംവിധാനം ചെയ്ത ഈശോ എന്ന ചിത്രത്തിലൂടെ നമിത സിനിമയിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും മറ്റും തനിക്കെതിരെ ഓരോരുത്തർ ഇടുന്ന കമന്റുകളെ പറ്റി സംസാരിച്ചിരിക്കുകയാണ് നമിത ഇപ്പോൾ.
“സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ച സമയത്ത് ചില ബന്ധുക്കൾ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു. പക്ഷെ എന്റെ വീട്ടുകാർക്ക് എന്റെ വളർച്ച കാണുന്നത് ഇഷ്ടമാണ്. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളുടെ അച്ഛൻ അവളോട് പറഞ്ഞു അധികം കമ്പനി ഒന്നും വേണ്ട സിനിമയിൽ അഭിനയിക്കുന്ന കുട്ടിയാണെന്നാക്കെ. പക്ഷെ എന്റെ സുഹൃത്ത് ആയതിനാൽ അവർ പറഞ്ഞതൊന്നും ഞാൻ ശ്രദ്ധിച്ചില്ല.
എനിക്ക് ഇഷ്ടം പോലെ ഹേറ്റേഴ്സ് ഉണ്ട്. എല്ലാവരെയും ഒരുപോലെ കാണാൻ പറ്റില്ല. പക്ഷെ ചിലർ നമ്മൾ എന്ത് ചെയ്താലും വീഡിയോകൾക്ക് താഴെ മോശമായി കമന്റ് ചെയ്യും. നല്ല വിമർശനങ്ങൾ കേൾക്കാറുണ്ട്. മാറ്റണം എന്ന് തോന്നുന്ന വിമർശനങ്ങൾ എടുക്കാറുണ്ട്. പക്ഷെ ചിലർ ഇവൾ ജീവിച്ചിരിപ്പുണ്ടോ? ഇവൾക്കെന്താ പണി എന്നൊക്കെ കമന്റ് ചെയ്യും. നമിത ഒരുപാട് സിനിമകളൊന്നും ചെയ്തിട്ടില്ല, എവിടെ നിന്നാണ് ഇത്രയും കാശ് കിട്ടുന്നത് എന്നൊരു കമന്റ് കണ്ടു. എന്റെ ജീവിതത്തിൽ സിനിമ മാത്രമല്ല, എനിക്ക് വേറെ വരുമാന ശ്രോതസ്സ് ഉണ്ട്. അച്ഛനും അമ്മയുമെല്ലാം ഉണ്ട്” നമിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക