മുടിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റാൻ ഇനി മുതൽ ഇങ്ങനെ എണ്ണ കാച്ചി നോക്കാം.
ആവശ്യമുള്ള ചേരുവകൾ
നീലയമരി -360 gm
കയ്യോന്നി -360 gm
ഉഴിഞ്ഞ- 360 gm
നെല്ലിക്ക കുരു മാറ്റിയത്- 360 gm
വെള്ളം – 3.840 ലിറ്റർ
ഇരട്ടിമധുരം – 40 gm
കുന്നിക്കുരു വേര് – 40 gm
അഞ്ജനക്കല്ല് – 40 gm
തേങ്ങാപ്പാൽ – 960 ml
പശുവിൻപാൽ – 960 ml
എരുമപ്പാൽ – 960 ml
ആട്ടിൻപാൽ – 960 ml
വെളിച്ചെണ്ണ or എണ്ണ – 960 gm
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ ഒന്നു മുതൽ നാലു വരെയുള്ള സാധനങ്ങൾ തിളപ്പിച്ച വെള്ളത്തിൽ മൂന്നുപ്രാവശ്യം ഇടിച്ചു പിഴിഞ്ഞ് നീരെടുക്കുക.
ശേഷം ഇരട്ടിമധുരം, കുന്നിക്കുരു വേര്, അഞ്ജനക്കല്ല് എന്നിവ അരച്ച് കലക്കി എണ്ണ ചേർത്ത് കാച്ചി ചളി പരുവമാകുമ്പോൾ ആട്ടിൻപാലും, പശുവിൻപാലും, എരുമപാലും, തേങ്ങാപ്പാലും ചേർത്തു കാച്ചി അരക്ക് പരുവമാകുമ്പോൾ വാങ്ങിയതിനുശേഷം അരിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക