ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്ത് ഐശ്വര്യ ലക്ഷ്മി നായികയാകുന്ന പുതിയ ചിത്രമാണ് ‘അമ്മു’. തെലുങ്കിലാണ് ‘അമ്മു’ എന്ന ചിത്രം ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിനു പുറമേ തമിഴ്,മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലും എത്തുന്ന ചിത്രം ഒക്ടോബര്‍ 19ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രീമിയര്‍ ചെയ്യുക.
ഇപ്പോൾ ഇതാ ‘അമ്മു’വിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ .. ഐശ്വര്യ ലക്ഷ്മിയുടെ കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേത്. സംവിധായകൻ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക