തൃശൂർ: തിരുവില്വാമലയിൽ ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ചോലക്കാട്ടിൽ രാധാകൃഷ്ണൻ, മകൻ കാർത്തിക് എന്നിവരാണ് മരിച്ചത്.
കടക്കെണി മൂലം ഇന്നലെയാണ് നാലംഗ കുടുംബം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാധാകൃഷ്ണന്റെ ഭാര്യ ശാന്തി, ഇളയ മകൻ രാഹുൽ എന്നിവർ ഇന്നലെ മരിച്ചിരുന്നു.
രാധാകൃഷ്ണന്റെയും മൂത്ത മകൻ കാർത്തികിന്റെയും പരിക്ക് ഗുരുതരമായി തുടരുകയായിരുന്നു. വീട്ടിനകത്താണ് ഇവരെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക