പ്രമേഹരോഗികള്‍ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്നു പണ്ടേതെളിഞ്ഞതാണ്. അതിനാല്‍ പ്രമേഹരോഗികളുടെ ഒരു ദിവസം തുടങ്ങുന്നത് ഉലുവ വെള്ളം കുടിച്ചുകൊണ്ടാകുന്നത് ഏറേ നല്ലതാണ്. രാത്രി മുഴുവന്‍ ഉലുവ കുതിര്‍ത്തുവച്ച ശേഷം രാവിലെ വെറും വയറ്റില്‍ ആ വെള്ളം കുടിക്കാം. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. അതോടൊപ്പം ഉലുവ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നതുമാണ്.
പ്രമേഹരോഗികള്‍ രാവിലെ ഭക്ഷണം ഒഴിവാക്കരുത്. നിര്‍ബന്ധമായും പോഷകം അടങ്ങിയ ഭക്ഷണം തന്നെ കഴിക്കണം. മുട്ട, പയര്‍, ഓട്സ് തുടങ്ങിയവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ഫൈബർ, പ്രോട്ടീൻ, ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകള്‍ എന്നിവയെല്ലാം അടങ്ങിയ ബദാം പ്രമേഹരോഗികള്‍ കഴിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണു ഗവേഷണഫലങ്ങൾ സൂചിപ്പിക്കുന്നത്. ടൈപ്പ് 2 പ്രമേഹം ബാധിച്ചവരിൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാൻ ഭക്ഷണത്തിൽ ബദാം ഉൾപ്പെടുത്തിയാൽ മതി. ന്യൂട്രീഷൻ ആൻഡ് മെറ്റബോളിസം എന്ന ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ ദിവസവും 60 ഗ്രാം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് പറയുന്നു. കുതിര്‍ത്ത ബദാമാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമായ പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ആപ്പിള്‍, സ്ട്രോബറി, പേരയ്ക്ക തുടങ്ങിയവ ഏറെ നല്ലതാണ്.
പാവയ്ക്ക, കോവയ്ക്ക തുടങ്ങിയ പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ ഇവയ്ക്ക് കഴിയും. അതിനാല്‍ ഇടയ്ക്ക് വിശക്കുമ്പോള്‍ പച്ചക്കറികള്‍ കൊണ്ടുള്ള സാലഡ് കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക