റോഷാക്കിൽ മുഖം കാണിക്കാതെ അഭിനയിക്കാൻ സമ്മതം മൂളിയ ആസിഫ് അലിക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി.
മമ്മൂട്ടിയുടെ വാക്കുകള്‍
മനുഷ്യന്റെ ഏറ്റവും എക്സ്പ്രെസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്.
അത്രത്തോളം ആ നടന് കണ്ണ് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യടി കൂടി ആസിഫിന് കൊടുക്കാം.’’–മമ്മൂട്ടി പറഞ്ഞു.
മലയാള സിനിമ പ്രേക്ഷകര്‍ ലോകത്തിന് തന്നെ മാതൃകയാണ്. ഒരുപക്ഷേ ഇന്ത്യയിലൊരു ഭാഷയിലും ഇങ്ങനെ ഒരു സിനിമ ഒരു വിജയമാകുമെന്ന് എനിക്ക് തോന്നുന്നില്ല. മറ്റൊന്നും കൊണ്ടല്ല. മലയാള പ്രേക്ഷകരെ എനിക്ക് അത്രയും വിശ്വാസമുള്ളത് കൊണ്ടാണ്. നിങ്ങള്‍ സിനിമ കാണാന്‍ വേണ്ടി സോപ്പിടുന്നതല്ല.
റോഷാക്ക് ഒരു പരീക്ഷണ സിനിമയാണ്. എല്ലാ സിനിമകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരീക്ഷണങ്ങള്‍ തന്നെയാണ്.
എന്നാല്‍ റോഷാക്കിന്റേത് വേറിട്ട സഞ്ചാരപാതയാണ്. ആ വ്യത്യസ്തതയ്ക്ക് പ്രേക്ഷകർ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് നല്‍കിയത്. സിനിമയെ സൂക്ഷ്മവിശകലനം നടത്തിയുളള പ്രതികരണങ്ങള്‍ സന്തോഷം നല്കി. നിങ്ങളെന്റെ കൂടെ നില്ക്കൂ, കയ്യടിച്ച് മുന്നോട്ടുപോകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക