10 സെക്കന്റ് നേരത്തേക്ക് ശരീരത്തെ ഒറ്റക്കാലിൽ ബാലൻസ് ചെയ്ത് നിർത്താൻ കഴിവില്ലാത്തവർക്ക് ഹൃദയാരോഗ്യം കുറവായിരിക്കുമെന്നും ഇവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് മരണനിരക്ക് കൂടുതൽ ആയിരിക്കുമെന്നും ബ്രിട്ടീഷ് ജേണൽ ഓഫ് സ്പോർട്സ് മെഡിസിന്റെ പഠനം. 51നും 75നും ഇടയിൽ പ്രായമുള്ള 1702 പേർക്കിടയിലാണ് ഗവേഷണം നടത്തിയത്.
ഇത്തരത്തിൽ ശരീരത്തെ ബാലൻസ് ചെയ്യാൻ കഴിവില്ലാത്തവർ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മരണപ്പെടും എന്നാണ് റിസര്‍ച്ചേഴ്സ് അഭിപ്രായപ്പെടുന്നത്.
ബ്രസീൽ, യുകെ, യുഎസ്, ആസ്ട്രേലിയ, ഫിൻലാൻഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും പഠനങ്ങൾ നടത്തിയത്. 2008ൽ ആരംഭിച്ച പഠനം 12 വർഷത്തിന് ശേഷമാണ് പൂർത്തിയായത്. പഠനത്തിലെ കണ്ടെത്തലുകൾ കണക്കിലെടുത്ത് റിയോ ഡി ജനീറോയിൽ നിന്നുള്ള ഡോ. ക്ലോഡിയോ ഗിൽ അറൗജോയുടെ നേതൃത്വത്തിലുള്ള ഗവേഷകർ പ്രായമായവർക്ക് പതിവായി നടത്തുന്ന പരിശോധനക്ക് പുറമെ ബാലൻസ് ടെസ്റ്റ് കൂടെ നടത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക