പഴവും ഈന്തപ്പഴവുമാണ് ഇതിലെ പ്രധാന ചേരുവകള്‍. ഷേക്ക് ഇഷ്ടപ്പെടുന്നവര്‍ക്കായി രുചികരവും ആരോഗ്യപ്രദവുമായ അടിപൊളി ഷേക്കിതാ…
വേണ്ട ചേരുവകള്‍
പഴം 4 എണ്ണം (വലുത്)
ഈന്തപ്പഴം 10 എണ്ണം
ഓട്സ് 4 ടേബിള്‍ സ്പൂണ്‍ (വറുത്തെടുത്തത്)
പശുവിന് പാല് 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
പഴം, ഈന്തപ്പഴം, ഓട്സ് വറുത്തത്, പാല്, ഐസ് ക്യൂബ്സ് (ആവശ്യമെങ്കില്‍) എന്നിവ മിക്സിയില്‍ അരച്ചെടുത്താല്‍ രുചികരവും ആരോഗ്യപ്രദവുമായ ഷേക്ക് തയാര്‍..
പ്രതികരിക്കാൻ ഇവിടെ എഴുതുക