പ്രമേഹം പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമാകുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ നൽകിയും വ്യായാമവും മറ്റും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും. പലപ്പോഴും ഇഷ്ടഭക്ഷണം പോലും ഒഴിവാക്കേണ്ടി വരുന്നതിനും വില്ലനാവുന്നത് പ്രമേഹം തന്നെയാണ്. എന്നാൽ അപകടകാരിയായ ഈ ജീവിതചര്യ രോഗത്തെ അതിജീവിക്കാൻ ചില ഇലകൾഉപയോഗിച്ചാൽ മതി. ഈ ഇലകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായകമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ മാവിന്റെ ഇലയ്ക്ക് കഴിയും. പെക്റ്റിൻ, വിറ്റാമിൻ സി, ഫൈബർ എന്നിവ ഇതിൽ നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹത്തെയും കൊളസ്ട്രോളിനെയും നിയന്ത്രിക്കാൻ ഈ ഇലകൾ ഫലപ്രദമാണ്. ഈ ഇലകൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഇത്തരം ജീവിതചര്യ രോഗങ്ങളെ അതിജീവിക്കാം. ഇതിനായി 10 മുതൽ 15 വരെ മാവിന്റെ ഇലകൾ എടുത്ത് വെള്ളത്തിൽ ഇട്ട് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ഒരു രാത്രി മുഴുവൻ വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിക്കുക.
ഭക്ഷണത്തിന് രുചി കൂട്ടുന്ന കറിവേപ്പില ചവയ്ക്കുന്നത് പ്രമേഹത്തിന് നല്ലതാണെന്ന് പറയുന്നു. ഈ ഇലകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ കറിവേപ്പില ചവയ്ക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ അശ്വഗന്ധ ഇലകൾ മികച്ചതാണ്. ഈ ഇലകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ നിങ്ങൾക്ക് ഈ ഇലകൾ ചവയ്ക്കാം അല്ലെങ്കിൽ കറികളിൽ ചേർത്ത് കഴിക്കാം. അശ്വഗന്ധയുടെ ഇലകൾ ഉണക്കി പൊടിച്ചതിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കലർത്താം. ഈ ഇലകൾ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനായി പ്രവർത്തിക്കുന്നു.
ഉലുവയുടെ ഇലയും വിത്തും പ്രമേഹരോഗികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഉലുവയുടെ ഇലകൾ പാകം ചെയ്ത് കറികളിലോ അതുമല്ലെങ്കിൽ സാലഡിലോ ചേർത്ത് കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക