കോഴിക്കോട്: സ്കൂൾ പരിസരത്ത് ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി പാഴൂർ മുന്നൂര് തമ്പലങ്ങോട്ട് കുഴി മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്.
നിർത്തിയിട്ടിരുന്ന ബസുകളിൽ ഒന്നു മുന്നോട്ട് എടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീഴുകയും സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിയുകയുമായിരുന്നു.
അവിടെയുണ്ടായിരുന്ന ബാഹിഷ് ഇതിനിടയിൽ കുടുങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക