വെജിറ്റേറിയൻകാരുടെ ഇഷ്ട ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നു കൂടിയാണ് തൈര്. തൈരിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
തൈര് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ആയുർവേദ പ്രകാരം തൈര് പുളിച്ചതും ചൂടുള്ള സ്വഭാവവുമാണ് ദഹിക്കാൻ ബുദ്ധിമുട്ടാണ് (ദഹനത്തിന് കൂടുതൽ സമയമെടുക്കും). ഇത് കൊഴുപ്പ് വർധിപ്പിക്കുന്നു (ഭാരം വർധിപ്പിക്കാൻ നല്ലതാണ്), ശക്തി നൽകുന്നു, കഫയും പിത്തയും വർധിപ്പിക്കുന്നു, ദഹന ശക്തി) മെച്ചപ്പെടുത്തുന്നുവെന്ന് ആയുർവേദം പറയുന്നു.
ഇതൊക്കെയാണെങ്കിലു ദിവസവും തൈര് കഴിക്കരുതെന്ന് ആയുർവേദം പറയുന്നതായി ഡോ.ദിക്സ ഭാവ്സർ പറയുന്നു.
തൈര് ചൂടാക്കാൻ പാടില്ല. ചൂടാക്കുമ്പോൾ അതിന്റെ ഗുണങ്ങൾ നഷ്ടപ്പെടുന്നു.
അമിതവണ്ണം, കഫം, രക്തസ്രാവം എന്നിവയുള്ളവർ തൈര് ഒഴിവാക്കുന്നതാണ് നല്ലത്.
രാത്രിയിൽ ഒരിക്കലും തൈര് കഴിക്കാൻ പാടില്ല.
തൈര് ദിവസവും കഴിക്കാൻ പാടില്ല. റോക്ക് സാൾട്ട്, കുരുമുളക്, ജീരകം തുടങ്ങിയ മസാലകൾ ചേർത്ത മോര് മാത്രമാണ് സ്ഥിരമായി കഴിക്കാവുന്നത്.
പഴങ്ങളുമായി തൈര് കലർത്തരുത്. ഇവയുടെ ദീർഘകാല ഉപഭോഗം ഉപാപചയ പ്രശ്നങ്ങൾക്കും അലർജികൾക്കും കാരണമാകും.
മാംസത്തിനും മത്സ്യത്തിനുമൊപ്പം തൈര് അനുയോജ്യമല്ല. ചിക്കൻ, മട്ടൺ, മീൻ തുടങ്ങിയവയ്ക്കൊപ്പം തൈര് ചേർക്കുന്നത് ശരീരത്തിൽ വിഷാംശം ഉണ്ടാക്കും.
തൈര് കഴിക്കണമെങ്കിൽ ഇടയ്ക്ക് ഉച്ചകഴിഞ്ഞശേഷം മിതമായി കഴിക്കുക. തൈരിനു പകരം ബട്ടർമിൽക്ക് കഴിക്കുന്നതാണ് ഏറ്റവും ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക