ഹൈ ഹീല്‍സ് ചെരിപ്പുകള്‍ക്ക് എന്നും ഫാഷൻ പ്രേമികളുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. എന്നാല്‍ പതിവായി ഹൈ ഹീല്‍സ് ധരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പതിവായി ഹൈ ഹീല്‍സ് ചെരിപ്പ് ധരിക്കുന്നത് നടുവേദനയ്ക്ക് കാരണമാകും. ഇത്തരം ചെരുപ്പുകള്‍ ധരിക്കുന്നത് നമ്മിടെ നട്ടെല്ല് മുതല്‍ പാദം വരെ പല സന്ധികളെയും ബാധിക്കാം. അതിനാല്‍ പതിവായി ഹൈ ഹീല്‍സ് ഉപയോഗിക്കരുത്.
സ്ഥിരമായി ഹൈ ഹീല്‍സ് ചെരിപ്പ് ധരിക്കുന്നത് കാലില്‍ വേദനയുണ്ടാകും. ദീര്‍ഘനേരം ഹൈ ഹീല്‍സ് ധരിച്ച് നില്‍ക്കുന്നത് ഉപ്പൂറ്റിയില്‍ വേദനയുണ്ടാകാന്‍ കാരണമാകും.
സ്ഥിരമായ ഹീൽസ് ഉപയോഗം പേശികള്‍ക്ക് ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. എപ്പോഴും ഹീല്‍സ് ധരിക്കുന്നത് കാലിലെ ഞരമ്പുകള്‍ക്കും ദോഷമാണ്. ഇത് കാലക്രമേണ ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുകയും കാൽവിരലുകള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യാം. ഇത് കാലിലെ എല്ലുകൾ, നഖങ്ങൾ എന്നിവയ്ക്ക് പെട്ടെന്ന് കേടുപാടുകൾ വരുത്താനും കാരണമാകും.
ഹൈഹീൽസിന്റെ സ്ഥിരമായ ഉപയോഗം സന്ധിവാതത്തിന് കാരണമാകും. കാർട്ടിലേജ് വിഘടിക്കുക വഴി സന്ധികൾക്കുണ്ടാകുന്ന തകരാറു മൂലമാണ് ഇതുണ്ടാകുന്നത്. മാത്രമല്ല, സന്ധികള്‍ക്കുള്ളിലെ എല്ലുകൾ തമ്മിൽ ഉരസാനും വേദനയ്ക്കും ഇതു കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക