ഭക്ഷണ പദാർത്ഥങ്ങളിൽ തന്നെ ആരോഗ്യം തരുന്ന ഭക്ഷണങ്ങളും അനാരോഗ്യം തരുന്ന ഭക്ഷണങ്ങളുമുണ്ട്. ആരോഗ്യം നൽകുന്ന ഭക്ഷണത്തിൽ പെട്ട ഒന്നാണ് ഓട്സ്. കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്ക് വരെ ഏത് അവസ്ഥയിലും രണ്ടാമതൊന്ന് ആലോചിക്കാതെ കഴിക്കാവുന്ന ഒന്നാണ് ഓട്സ്.
വീട്ടിൽ നാട്ടു നനച്ചുണ്ടാക്കുന്ന ചീര വെറുമൊരു ഇലയല്ല കേട്ടോ.. രക്തമുണ്ടാകാൻ ഒന്നാമൻ
ധാരാളം നാരുകൾ അടങ്ങിയതു കൊണ്ട് തന്നെ ഇത് പ്രമേഹം മുതൽ കൊളസ്ട്രോൾ വരെ കുറയ്ക്കാൻ സഹായിക്കുന്നു. മാംഗനീസ്, ഫോസ്ഫറസ്, മഗ്നീഷ്യം, കോപ്പർ, അയേൺ തുടങ്ങി പല ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. കൂടാതെ കാൽസ്യം, പൊട്ടാസ്യം, വൈറ്റമിൻ ബി6, വൈറ്റമിൻ ബി3 എന്നീ ഘടകങ്ങളും ഓട്സിലുണ്ട്.
പ്രോട്ടീൻ കൂടുതലുള്ള ഭക്ഷ്യ വസ്തുക്കൾ ഏതെല്ലാമാണെന്ന് അറിയാമോ?
തടി കുറയ്ക്കാൻ ഓട്സ് ഫലപ്രദമാകുന്നത് രാവിലെ 11 മണിക്ക് കഴിക്കുമ്പോഴാണ്. കൊഴുപ്പ് കുറഞ്ഞ പാലിലോ വെള്ളത്തിലോ കുറുക്കി ലേശം ഉപ്പും ചേർത്ത് ഉച്ചഭക്ഷണത്തിനും പ്രാതലിനും ഇടയിലുള്ള ഇടവേളയിൽ വേണം കഴിക്കാൻ.
വയർ വല്ലാതെ ചാടുന്നുണ്ടോ..? ഉടനെ പരിഹരിക്കണം
11 മണിക്ക് ഓട്സ് കഴിക്കുമ്പോൾ വിശപ്പ് കുറയുകയും ഇതിലെ നാരുകൾ ദഹിക്കാൻ സമയമെടുക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഉച്ച ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക